ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശ് 247ന് പുറത്ത്

ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി

dot image

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശ് 247ന് പുറത്ത്. രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്കോറിൽ നിന്നായിരുന്നു ബം​ഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസെടുക്കുന്നതിനിടെ ബം​ഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.

മത്സരത്തിൽ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുൻനിര താരങ്ങൾ നന്നായി കളിച്ച് തുടങ്ങിയെങ്കിലും ആർക്കും വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാതെ പോയത് ബംഗ്ലാദേശിന് തിരിച്ചടിയായി. ഷദ്മാൻ ഇസ്ലാം 46, മുഷ്ഫീഖർ റഹീം 35, തൈജൂൾ ഇസ്ലാം 33, ലിട്ടൻ ദാസ് 34, മെഹിദി ഹസൻ മിറാസ് 31 എന്നിവരുടെ പ്രകടനമാണ് ബം​ഗ്ലാദേശ് സ്കോർ 200 കടത്തിയത്.

ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തരിന്ദു രത്നായ്കെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റുകളും പങ്കിട്ടു.

Content Highlights: Bangladesh all out for 247 in second test

dot image
To advertise here,contact us
dot image