ബുംമ്ര ട്വന്റി 20യിൽ ഈ എക്കണോമിയിൽ പന്തെറിയും; പ്രസിദ്ധ് കൃഷ്ണയെ വിമർശിച്ച് ഇർഫാൻ പഠാൻ

'പ്രസിദ്ധിന് നല്ല ഉയരവും പേസുമുണ്ട്. എങ്കിലും ഒരു ബാറ്റർക്ക് കൃത്യമായ പദ്ധതിയിൽ പന്തെറിയാൻ പ്രസിദ്ധ് പഠിക്കേണ്ടതുണ്ട്'

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ മോശം ബൗളിങ്ങിൽ പ്രസിദ്ധ് കൃഷ്ണയെ വിമർശിച്ച് മുൻ പേസർ ഇർഫാൻ പഠാൻ. പ്രസിദ്ധ് ഒന്നാം ടെസ്റ്റിൽ പന്തെറിഞ്ഞ എക്കണോമിയിൽ സഹതാരം ജസ്പ്രീത് ബുംമ്രയ്ക്ക് ട്വന്റി 20യിൽ പന്തെറിയാൻ കഴിയുമെന്നാണ് പഠാന്റെ വാക്കുകൾ. സോണി സ്പോർട്സിനോടായിരുന്നു പഠാന്റെ പ്രതികരണം.

'ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലെയും പ്രസിദ്ധിന്റെ എക്കണോമി റേറ്റ് പരിശോധിച്ചുനോക്കൂ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ മോശം എക്കണോമിയിൽ പന്തെറിഞ്ഞ ബൗളറായിരിക്കുകയാണ് പ്രസിദ്ധ്. ഏകദേശം 6.50ത്തിന് അടുത്തായിരുന്നു പ്രസിദ്ധിന്റെ എക്കണോമി റേറ്റ്. ഈയൊരു എക്കണോമിയിൽ ബുംമ്രയ്ക്ക് ട്വന്റി 20 ക്രിക്കറ്റിൽ പന്തെറിയാൻ കഴിയും,' പഠാൻ ചൂണ്ടിക്കാട്ടി.

'പ്രസിദ്ധിന് നല്ല ഉയരവും പേസുമുണ്ട്. എങ്കിലും ഒരു ബാറ്റർക്ക് കൃത്യമായ പദ്ധതിയിൽ പന്തെറിയാൻ പ്രസിദ്ധ് പഠിക്കേണ്ടതുണ്ട്. അത് എത്രയും വേ​ഗത്തിൽ തന്നെ ഉണ്ടാകണം,' പഠാൻ വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 20 ഓവർ പന്തെറിഞ്ഞ പ്രസിദ്ധ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 128 റൺസ് വിട്ടുകൊടുത്തിരുന്നു. 6.40 ആണ് എക്കണോമി റേറ്റ്. ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ 15 ഓവർ എറിഞ്ഞ പ്രസിദ്ധ് 92 റൺസ് വിട്ടുകൊടുത്തു. രണ്ട് വിക്കറ്റ് നേട്ടമെണ്ടെങ്കിലും പ്രസിദ്ധിന്റെ എക്കണോമി റേറ്റ് 6.13 ആയിരുന്നു.

Content Highlights: Prasidh Krishna Receives Brutal Criticism

dot image
To advertise here,contact us
dot image