സായി സുദർശന് തോളിന് പരിക്ക്, ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല: റിപ്പോർട്ട്

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് സുദർശന് പരിക്കേറ്റത്

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. യുവതാരം സായി സുദർശന് തോളിന് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ടെസ്റ്റിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ സുദർശൻ രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. റെവ്സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് സുദർശന് പരിക്കേറ്റത്. താരത്തിന് പകരമായി നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയ്ക്കായി ഫീൽഡിങ്ങിനിറങ്ങി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് സായി സുദർശൻ. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ സുദർശൻ രണ്ടാം ഇന്നിങ്സിൽ 30 റൺസ് നേടിയിരുന്നു.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ സുദർശനെ ഒഴിവാക്കിയാൽ പകരമായി അഭിമന്യൂ ഈശ്വരൻ കളിച്ചേക്കും. 29കാരനായ അഭിമന്യൂ ഈശ്വരൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനംകൊണ്ട് ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തിന് ഏറെക്കാലമായി കാത്തിരിക്കുകയാണ്. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ കളിപ്പിക്കാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനമെങ്കിൽ സുദർശൻ കളിച്ചിരുന്ന മൂന്നാം നമ്പറിൽ കരുൺ നായരെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.

Content Highlights: Sai Sudarshan Doubtful For Edgbaston Test After Suffering Shoulder Injury

dot image
To advertise here,contact us
dot image