
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെ കെ എല്‍ രാഹുലും സായ് സുദര്‍ശനും തമ്മില്‍ നടന്ന സംഭാഷണം വൈറലാവുന്നു. ലീഡ്സിലെ മൂന്നാം ദിനമാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ രാഹുലും സായ് സുദര്‍ശനും സംസാരിച്ചത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തില്‍ ഇരുവരും തമിഴിലായിരുന്നു സംസാരിച്ചത്.
മൂന്നാം ദിനം ഓപണറായി ഇറങ്ങിയ രാഹുലും വണ്‍ ഡൗണായി ഇറങ്ങിയ സായ്യും ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭാഷണം. ഇതിനിടെ പിച്ചിലെ ബൗണ്‍സിനെ കുറിച്ച് രാഹുല്‍ അരങ്ങേറ്റക്കാരനായ സായിക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. നല്ലാ ബൗണ്‍സ് ഇറുക്ക് മച്ചീ (നല്ല ബൗണ്‍സ് ഉണ്ട് സുഹൃത്തേ) എന്നായിരുന്നു രാഹുല്‍ സായ്യോട് പറഞ്ഞത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലാണ്.
KL to Sai : நல்ல Bounce இருக்கு மச்சி. 🗣🤩
— Star Sports Tamil (@StarSportsTamil) June 22, 2025
📺 தொடர்ந்து காணுங்கள் | England vs India | 1st Test | Day 03 | நேரலை | JioHotstar-ல்#ENGvIND #TeamIndia pic.twitter.com/5Zt9Gz9Q2j
ബെംഗളൂരു സ്വദേശിയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍. രാഹുല്‍ തമിഴ് സംസാരിക്കുകയും ചെയ്യും. 23 വയസുള്ള സായ് ചെന്നൈ സ്വദേശിയുമാണ്.
അതേസമയം ലീഡ്സിലെ മൂന്നാം ദിനം തന്നെ സായ്യെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. 48 പന്തില്‍ നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്ത സായ്യെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് പുറത്താക്കിയത്. സാക് ക്രൗളിക്കായിരുന്നു ക്യാച്ച്. രാഹുല്‍ അര്‍ധ സെഞ്ച്വറിയും പിന്നിട്ട് ക്രീസിലുണ്ട്.
Content Highlights: "There's a good bounce, buddy"! KL Rahul chats with Sai Sudharsan on day 3 at Leeds