
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി.
എട്ട് റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സ് ബൗള്‍ഡാക്കുകയായിരുന്നു. നിലവില്‍ മൂന്ന് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറി നേടിയ കെഎല്‍ രാഹുലും (54*) റിഷഭ് പന്തും (17*) ആണ് ക്രീസില്‍. നിലവില്‍ 37 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോർ മൂന്നിന് 118 റണ്‍സെന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറ് റണ്‍സ് ലീഡ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു.
Content Highlights: IND vs ENG: KL Rahul brings up his fifty as India's lead crosses 100-run mark against England