'എന്‍റെ പേരില്‍ ബൗണ്ടറി തരരുത്, ഞാനും കളിക്കുകയാണ് ഭായ്'; ജഡേജയെ കളിയാക്കി റിഷഭ് പന്ത്, വീഡിയോ

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത രസകരമായ സംഭാഷണം ഇപ്പോൾ വൈറലാണ്

dot image

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിനിടെ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കളിയാക്കി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയുടെ ബോളിങ്ങിനിടെയായിരുന്നു സംഭവം.

സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത രസകരമായ സംഭാഷണം ഇപ്പോൾ വൈറലാണ്.

രണ്ടാം ദിനം പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിച്ചെങ്കിലും ജഡേജയ്ക്കും വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. ഇടം കൈയനായ ബെന്‍ ഡക്കറ്റ് ജഡേജക്കെതിരെ റിവേഴ്സ് സ്വീപ്പ് കളിച്ച് റണ്ണടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതില്‍ ഒന്ന് രണ്ട് തവണ ഡക്കറ്റ് വിജയിക്കുകയും ചെയ്തു.

ഇതിനിടെ ബെൻ ഡക്കറ്റിനെതിരെ ജഡേജ ലെഗ് സൈഡിൽ വൈ‍ഡായി എറിഞ്ഞ പന്ത് റിഷഭ് ഡൈവ് ചെയ്ത് പിടിച്ചിരുന്നു. ബൗണ്ടറി ആകുമായിരുന്ന പന്താണ് പന്ത് ഡൈവ് ചെയ്ത് തടുത്തിട്ടത്. തൊട്ടു പിന്നാലെ പന്ത് അടിച്ച തഗ് ഡയലോഗ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. ഞാനും കഷ്ടപ്പെടുകയാണ് നിങ്ങളുടെ പന്ത് ഫോര്‍ ആവാതിരിക്കാന്‍, എനിക്ക് വെറുതെ ഫോര്‍ നല്‍കരുത് എന്നായിരുന്നു പന്തിന്‍റെ തഗ് ഡഗയലോഗ്.

ബൈ റണ്‍ ബോളറുടെ അക്കൗണ്ടിലല്ല കണക്കാക്കുക. അത് വിക്കറ്റ് കീപ്പറുടെ പിഴവായാണ് വിലയിരുത്തുക. ഇത് മനസില്‍ വെച്ചായിരുന്നു പന്തിന്‍റെ ഡയലോഗ്. 

ബെൻ ഡക്കറ്റ് അടുത്ത പന്ത് പ്രതിരോധിച്ചപ്പോൾ ഇംഗ്ലിഷ് ബാറ്റർ പൂർണമായും ആശയക്കുഴപ്പത്തിലാണെന്നും ഉടൻ പുറത്താകുമെന്നും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ജഡേജയോടു പറയുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 62 റൺസെടുത്ത ബെൻ ഡക്കറ്റിനെ ജസ്പ്രീത് ബുംമ്രയാണ് പുറത്താക്കിയത്.

മത്സരത്തിന്റെ രണ്ടാം ദിനം ഒൻപത് ഓവറുകൾ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 26 റൺസ്

വഴങ്ങിയിരുന്നെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ റിഷഭ് പന്ത് സെഞ്ചറി നേടിയിരുന്നു. 178 പന്തുകൾ നേരിട്ട വിക്കറ്റ് കീപ്പർ ബാറ്റർ 134 റൺസെടുത്താണ് പുറത്തായത്. 12 ഫോറുകളും ആറ് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

Content Highlights: Rishabh Pant Taunts Ravindra Jadeja, Stump Mic Catches Epic Banter

dot image
To advertise here,contact us
dot image