
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയികള്‍ക്ക് ഇനി ആന്‍ഡേഴ്‌സൺ- ടെണ്ടുല്‍ക്കര്‍ ട്രോഫി സമ്മാനിക്കുന്ന തീരുമാനത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. നേരത്തെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികൾക്ക് പട്ടൗഡി ട്രോഫിയായിരുന്നു സമ്മാനിച്ചത്. മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്മാരായ ഇഫ്തികർ അലി ഖാൻ പട്ടൗഡി, മകൻ മൻസൂർ അലി ഖാൻ പട്ടൗഡി എന്നിവരോടുള്ള ആദരമായാണ് ഈ പേരിട്ടിരുന്നത്.
എന്നാൽ ഈ പേര് മാറ്റിയാണ് ആൻഡേഴ്‌സൺ- ടെണ്ടുൽക്കർ ട്രോഫി എന്നാക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും ബിസിസിഐയും ചേർന്ന് തീരുമാനിച്ചത്. സംഭവത്തിൽ ഏറെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
Two cricketing icons. One special recognition 🤝
— BCCI (@BCCI) June 19, 2025
The legendary Sachin Tendulkar and James Anderson pose alongside the new 𝘼𝙣𝙙𝙚𝙧𝙨𝙤𝙣-𝙏𝙚𝙣𝙙𝙪𝙡𝙠𝙖𝙧 𝙏𝙧𝙤𝙥𝙝𝙮 🏆#TeamIndia | #ENGvIND | @sachin_rt | @jimmy9 pic.twitter.com/4lDCFTud21
പട്ടൗഡി പാരമ്പര്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പട്ടൗഡി കുടുംബം ഇന്ത്യൻ ക്രിക്കറ്റ് നൽകിയ സംഭാവനകൾ വിസ്മരിക്കാൻ പാടില്ല എന്നും സച്ചിൻ പറഞ്ഞത്. തന്റെ അഭിപ്രായം ബിസിസിഐയോടും ഇസിബിയോടും സംസാരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
'പട്ടൗഡി കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. കാരണം പട്ടൗഡി കുടുംബം ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച സംഭാവനകൾ ഓരോരുത്തർക്കും പ്രചോദനം നൽകുന്നതാണ്. പട്ടൗഡി കുടുംബവുമായി ഞാൻ സംസാരിച്ചിരുന്നു. പട്ടൗഡി എന്ന പേര് നിലനിർത്താൻ ഞാൻ ചെയ്യേണ്ടത് എല്ലാം ചെയ്യും എന്ന് അവർക്ക് വാക്ക് നൽകി, ഇതിന് ശേഷം ഞാൻ ബിസിസിഐയോടും ഇസിബിയോടും സംസാരിച്ചു' സച്ചിൻ പറഞ്ഞു.
Heartwarming to know that we have kept the Pataudi legacy alive, says Sachin Tendulkar
— IANS (@ians_india) June 19, 2025
· Legendary batter Sachin Tendulkar said it was a heartwarming moment for him to ensure that the Pataudi family’s legacy will continue to be a part of the India-England cricket rivalry through… pic.twitter.com/9RwFQAEVHR
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് മണിക്കൂറുകൾക്ക് മുൻപാണ് ഈ ട്രോഫിയുടെ പേര് മാറ്റുന്ന തീരുമാനം അറിയിച്ചത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യയുടെ ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറും ചേര്‍ന്ന് പുതിയ ട്രോഫി അനാച്ഛാദനം ചെയ്തു. സച്ചിന്റെ ഐകോണിക്കായ കവര്‍ ഡ്രൈവും ആന്‍ഡേഴ്‌സന്റെ ബൗളിങ് ആക്ഷനും ചിത്രങ്ങളായി ട്രോഫിയില്‍ കൊത്തിവെച്ചിട്ടുണ്ട്.
അതേസമയം മറ്റൊരു ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ 20 ഇന്ത്യൻ സമയം 3:30ന് ഏവരും കാത്തിരിക്കുന്ന അഞ്ച് മത്സര പരമ്പര ആരംഭിക്കും. ശുഭ്മൻ ഗിൽ ആണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ. റിഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ.
Content Highlights: Sachin Tendulkar breaks silence on Anderson-Tendulkar trophy controversy