ഇനി പട്ടൗഡി ട്രോഫിയില്ല; ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര വിജയികള്‍ക്ക് നല്‍കുക ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി

നേരത്തെ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികൾക്ക് പട്ടൗഡി ട്രോഫിയായിരുന്നു സമ്മാനിച്ചത്

dot image

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയികള്‍ക്ക് ഇനി ആന്‍ഡേഴ്‌സൺ- ടെണ്ടുല്‍ക്കര്‍ ട്രോഫി സമ്മാനിക്കും. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്‌സണും ഇന്ത്യയുടെ ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറും ചേര്‍ന്ന് പുതിയ ട്രോഫി അനാച്ഛാദനം ചെയ്തു. സച്ചിന്റെ ഐകോണിക്കായ കവര്‍ ഡ്രൈവും ആന്‍ഡേഴ്‌സന്റെ ബൗളിങ് ആക്ഷനും ചിത്രങ്ങളായി ട്രോഫിയില്‍ കൊത്തിവെച്ചിട്ടുണ്ട്.

നേരത്തെ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികൾക്ക് പട്ടൗഡി ട്രോഫിയായിരുന്നു സമ്മാനിച്ചത്. 2007 മുതല്‍ 2024 വരെ വിജയികള്‍ക്ക് സമ്മാനിച്ചിരുന്നത് പട്ടൗഡി ട്രോഫിയാണ്. മുൻ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്മാരായ ഇഫ്തികർ അലി ഖാൻ പട്ടൗഡി, മകൻ മൻസൂർ അലി ഖാൻ പട്ടൗഡി എന്നിവരോടുള്ള ആദരമായാണ് ഈ പേരിട്ടത്. ഇതു മാറ്റിയാണ് പുതിയ ട്രോഫി അവതരിപ്പിച്ചത്.

ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനത്തിന് വരുമ്പോള്‍ ഈ ട്രോഫി ആന്റണി ഡി മെല്ലോ ട്രോഫി എന്ന പേരിലായിരുന്നു സമ്മാനിച്ചിരുന്നത്.‌‌‌ എന്നാൽ ഇനി മുതല്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയികള്‍ക്ക് ആന്‍ഡേഴ്‌സൺ- ടെണ്ടുല്‍ക്കര്‍ ട്രോഫിയായിരിക്കും സമ്മാനിക്കുകയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

പട്ടൗഡി ട്രോഫി ഒഴിവാക്കിയെങ്കിലും ഇന്ത്യയുടെ ആദ്യകാല ടെസ്റ്റ് ക്യാപ്റ്റന്‍റെ സ്മരണ തുടര്‍ന്നുള്ള പരമ്പരകളില്‍ നിലനിര്‍ത്തുന്ന തരത്തിലാണ് പുതിയ ട്രോഫി രംഗത്തവതരിപ്പിച്ചത്. പരമ്പര സ്വന്തമാക്കുന്ന ക്യാപ്റ്റന് പട്ടൗഡിയുടെ പേരിലുള്ള ട്രോഫി തുടര്‍ന്നും നല്‍കുമെന്നും ബോര്‍ഡുകള്‍ വ്യക്തമാക്കി.

Content Highlights: Anderson–Tendulkar Trophy unveiled ahead of END vs IND Tests

dot image
To advertise here,contact us
dot image