ഒന്നോ രണ്ടോ മാസം കൊണ്ട് മികച്ച ക്യാപ്റ്റൻ ആകണമെന്നില്ല; ഗില്ലിന് പിന്തുണയുമായി മുൻ താരം

രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കലിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ക്യപ്റ്റൻസി യുവ സൂപ്പർതാരം ശുഭ്മൻ ഗില്ലിന് ലഭിച്ചിരുന്നു.

dot image

രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കലിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ക്യപ്റ്റൻസി യുവ സൂപ്പർതാരം ശുഭ്മൻ ഗില്ലിന് ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ഈ മാസം 20നാണ് ഗില്ലിൻ്റെ കീഴിൽ ഇന്ത്യൻ ടീം ആദ്യമായി ഇറങ്ങുന്നത്.

താരത്തെ നായകനാക്കിയതിൽ ഒരുപാട് പേർ വിമർശനവുമായി എത്തിയെങ്കിലും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.


ശുഭ്മൻ ഗില്ലിന് തന്റെ നേതൃപാടവം തെളിയിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ഹർഭജൻ പറഞ്ഞു.

'ഓരോ ക്യാപ്റ്റനും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവാനുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല. ഗില്ലിന് നിങ്ങൾ കുറച്ച് സമയം നൽകുക.

അവൻ അവസരത്തിനൊത്ത് ഉയരും. ഒരു ബാറ്ററെന്ന് നിലയിൽ അദ്ദേഹം എത്രത്തോളം കഴിവുളള താരമാണെന്ന് നമ്മളെല്ലാം കണ്ടതാണ്. ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശുഭ്മാൻ ഗില്ലിനും ടീം ഇന്ത്യയ്ക്കും ആശംസകൾ. ഇതൊരു യുവ ടീമാണ്, എന്നാൽ ഒരു കിടിലൻ സ്‌ക്വാഡാണ്,' ഹർഭജൻ പറഞ്ഞു.

നേരത്തെ സിംബാബ് വെക്കെതിരെ ട്വന്റി-20 പരമ്പരയിൽ ഗിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായ ഗിൽ ഈ സീസണിൽ ടീമിനെ പ്ലേ ഓഫിൽ എത്തിച്ചിരുന്നു. എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റിട്ടാണ് ഗുജറാത്ത് പുറത്തായത്.

Content Highllight- Harbhajan Singh Backs Shubman Gill for captaincy

dot image
To advertise here,contact us
dot image