കമ്മിൻസിനെ ​ഗ്യാലറിയിലെത്തിച്ച പവർ; ടെംബ ബാവുമയുടെ അതിമനോഹര സിക്സർ

കമ്മിൻസ് തന്നെയാണ് ബാവുമയുടെ വിക്കറ്റ് വീഴ്ത്തിയത് എന്ന പ്രത്യേകതയുമുണ്ട്.

dot image

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ തകർപ്പൻ സിക്സറുമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ. പാറ്റ് കമ്മിൻസിന്റെ ബൗളിങ്ങിലാണ് ബാവുമ അതിമനോഹര സിക്സർ പറത്തിയത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 35-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. കുത്തി ഉയർന്ന പന്ത് ബാവുമയുടെ നെഞ്ചിന് നേരെയാണ് വന്നത്. എന്നാൽ തകർപ്പൻ ഒരു പുൾ ഷോട്ടിലൂടെ ബാവുമ പന്ത് ​ഗ്യാലറിയിലെത്തിച്ചു. ആരാധകരിൽ ഒരാൾ ബാവുമയുടെ സിക്സർ കൈപ്പിടിയിലാക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് കമ്മിൻസ് തന്നെയാണ് ബാവുമയുടെ വിക്കറ്റ് വീഴ്ത്തിയതും. നന്നായി കളിച്ചുവരികയായിരുന്ന ബാവുമ 36 റൺസുമായി പുറത്തായി. കമ്മിൻസിന്റെ പന്തിൽ കവർഡ്രൈവിന് ശ്രമിച്ച ബാവുമയുടെ ഷോട്ട് മാർനസ് ലബുഷെയ്ൻ പിടികൂടുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് 40 ഓവർ പിന്നിട്ടപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസെടുത്ത് എല്ലാവരും പുറത്തായി. 72 റൺസെടുത്ത ബ്യൂ വെബ്സ്റ്ററിന്റെയും 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. അഞ്ച് വിക്കറ്റെടുത്ത ക​ഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ തിളങ്ങിയത്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്ക.

Content Highlights: Temba Bavuma hits huge on Pat Cummins

dot image
To advertise here,contact us
dot image