'ഒന്ന് ആഞ്ഞുപിടിച്ചാല്‍ ഇംഗ്ലണ്ടില്‍ ഷെയ്ന്‍ വോണാകാം'; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മുന്‍ ബൗളിങ് കോച്ച്

'നിലവിലെ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്‍റിന് എക്സ്പീരിയന്‍സ് കുറവാണെങ്കിലും, മികച്ച പൊട്ടന്‍ഷ്യലുണ്ട്'

dot image

ഇന്ത്യന്‍ ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. വരുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ഷെയ്ന്‍ വോണിന്റെ മാന്ത്രികത ആവര്‍ത്തിക്കാന്‍ കുല്‍ദീപിന് സാധിക്കുമെന്നാണ് ഭരത് പറഞ്ഞത്.

കുല്‍ദീപിന്റെ കഴിവുകളെ കുറിച്ച് പറഞ്ഞ അദ്ദേഹം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുമെന്നും പറഞ്ഞു. ഇംഗ്ലണ്ട് മണ്ണില്‍ ഷെയ്ന്‍ വോണിന്റെ വിജയത്തെ കുറിച്ച് സംസാരിച്ച ഭരത്, അത് കുല്‍ദീപിനും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പറയുകയായിരുന്നു.

'റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍. പിച്ചില്‍ അല്പം ഈര്‍പ്പം ഉള്ളപ്പോള്‍ പോലും, റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ചില അനുകൂല സാഹചര്യങ്ങളുണ്ടാകും. ഫാസ്റ്റ് ബൗളര്‍മാരുടെ പന്തേറ് കൊണ്ട് പിച്ചിലുണ്ടാകുന്ന റഫ് സ്പേസുകളും റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യും.

എന്നിരുന്നാലും, ഈ റഫ് സ്പേസസ് ഉപയോഗപ്പെടുത്തുന്നത് ഒരു കല തന്നെയാണ്. അത്തരം ബൗളര്‍മാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഷെയ്ന്‍ വോണിനെ പെട്ടെന്ന് ഓര്‍മ വരും. അദ്ദേഹത്തിന് സമാനമായ രീതിയില്‍, ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ആവശ്യമായ കഴിവുകള്‍ കുല്‍ദീപിനുണ്ട്. നിലവിലെ ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്‍റിന് എക്സ്പീരിയന്‍സ് കുറവാണെങ്കിലും, മികച്ച പൊട്ടന്‍ഷ്യലുണ്ട്,' ഭരത് അരുണ്‍ റെവ്‌സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

2018ല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കുല്‍ദീപ് നേരത്തെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചിട്ടുള്ളത്. ആ മത്സരത്തില്‍ താരത്തിന് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല. ഓവര്‍സീസ് മത്സരങ്ങളില്‍ കുല്‍ദീപ് ഇന്ത്യയുടെ ആദ്യ ചോയ്‌സ് ബൗളറല്ല. എന്നാല്‍ ഇത്തവണ ലോര്‍ഡ്, ഓവല്‍ പോലുളള ഗ്രൗണ്ടുകളില്‍ അദ്ദഹത്തിന് നറുക്ക് വീഴാനുളള സാധ്യതയുണ്ട്. ജൂണ്‍ 20നാണ് ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Content Highlights : Bharat Arun supports Kuldeep Yadav says he can be b Shane Warne in-England

dot image
To advertise here,contact us
dot image