ഹജ്ജ് കർമങ്ങൾക്കിടെ ഹൃദയാഘാതം; മക്കയിൽ മലയാളി വ്യവസായി മരിച്ചു

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

ഹജ്ജ് കർമങ്ങൾക്കിടെ ഹൃദയാഘാതം; മക്കയിൽ മലയാളി വ്യവസായി മരിച്ചു
dot image

മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് പ്രമുഖ മലയാളി വ്യവസായി മരിച്ചു. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറും മലപ്പുറം പുത്തനത്താണി സ്വദേശിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) മരിച്ചത്.

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷുഹൈബിനെ ഉടൻതന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമായിരുന്നു ഷുഹൈബ് ഹജ്ജ് കർമത്തിന് എത്തിയത്.

സിൽവാൻ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും അബൂദബിയിലെ അൽ ബസ്ര ഗ്രൂപ്പ്, പുത്തനത്താണിയിലെ ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറുമാണ് മരിച്ച ഷുഹൈബ്.

സിൽവാൻ ഗ്രൂപ്പ് ചെയർമാൻ സൈതാലികുട്ടി ഹാജിയാണ് ഷുഹൈബിന്റെ പിതാവ്, മാതാവ് ആയിശുമോൾ, സൽമയാണ് ഭാര്യ, മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ എന്നിവരാണ്. സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബൂദാബി), സുഹൈല, അസ്മ എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ ഖബറടക്കും.

Content Highlights: Malayali Businessman dies of heart attack during Hajj rituals in Mecca

dot image
To advertise here,contact us
dot image