പാകിസ്താനിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒമാനി പർവ്വതാരോഹക നദീറ അൽ ഹാർത്തിക്ക് ദാരുണാന്ത്യം

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിത എന്ന ചരിത്രനേട്ടത്തിന് ഉടമയായ നദീറ, അന്താരാഷ്ട്ര പർവ്വതാരോഹണ രംഗത്ത് ഒമാന്റെ അഭിമാനതാരമായിരുന്നു

പാകിസ്താനിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒമാനി പർവ്വതാരോഹക നദീറ അൽ ഹാർത്തിക്ക് ദാരുണാന്ത്യം
dot image

ലോകപ്രശസ്ത ഒമാനി പർവ്വതാരോഹക നദീറ അൽ ഹാർത്തി പാകിസ്താനിലുണ്ടായ മഞ്ഞുവീഴ്ചയിൽ ദാരുണാന്ത്യം. പാകിസ്താനിലെ പ്രശസ്തമായ ബ്രോഡ് പീക്കിൽ ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽപ്പെട്ടാണ് അപകടമുണ്ടായത്. മഞ്ഞുവീഴ്ചയിൽപ്പെട്ട പർവ്വതാരോഹകരിൽ നദീറയും ഉണ്ടായിരുന്നുവെന്ന് ആൽപൈൻ ക്ലബ് ഓഫ് പാകിസ്താൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിത എന്ന ചരിത്രനേട്ടത്തിന് ഉടമയായ നദീറ, അന്താരാഷ്ട്ര പർവ്വതാരോഹണ രംഗത്ത് ഒമാന്റെ അഭിമാനതാരമായിരുന്നു. എവറസ്റ്റിന് പുറമെ മനാസ്ലു, നംഗപർവതം തുടങ്ങി ലോകത്തിലെ ഒട്ടേറെ ഉയർന്ന കൊടുമുടികളും അവർ വിജയകരമായി കീഴടക്കിയിട്ടുണ്ട്. സാഹസികതയെ പ്രണയിച്ച അവർ നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായിരുന്നു.

സമാനതകളില്ലാത്ത ധൈര്യം, നിശ്ചയദാർഢ്യം, പതറാത്ത സാഹസിക മനോഭാവം എന്നിവ കൈമുതലാക്കിയാണ് നദീറ ഓരോ കൊടുമുടികളും കയറിപ്പറ്റിയത്. അന്താരാഷ്ട്ര തലത്തിൽ ഒമാന്റെ പതാക വാനോളമുയർത്തിയ അവരുടെ വേർപാടിൽ കായിക-സാഹസിക രംഗത്തെ പ്രമുഖരും ഒമാനി ജനതയും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Content Highlights: Omani mountaineer Nadeera Al Harthi lost her life in a tragic snowfall incident in Pakistan. The news has shocked the mountaineering community, with tributes pouring in for the experienced climber.

dot image
To advertise here,contact us
dot image