കെസിഎ എന്‍എസ്‌കെ ട്വന്റി 20; സെമിയിലേക്ക് മുന്നേറി എറണാകുളവും കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സും

നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മലപ്പുറം കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിനെയും തിരുവനന്തപുരം എറണാകുളത്തെയും നേരിടും.

dot image

കെസിഎ - എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലേക്ക് മുന്നേറി എറണാകുളവും കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ് പാലക്കാടിനെ 31 റണ്‍സിനും എറണാകുളം തൃശൂരിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മലപ്പുറം കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിനെയും തിരുവനന്തപുരം എറണാകുളത്തെയും നേരിടും.

പാലക്കാടിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 193 റൺസാണ് എടുത്തത്. 20 ഓവറില്‍ 162 റണ്‍സിന് പാലക്കാട് ഓള്‍ ഔട്ടായി. രണ്ടാം മത്സരത്തില്‍ തൂശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് തൃശൂരിന് നേടാനായത്.

Content Highlights: kca nsk trophy semi final lineup

dot image
To advertise here,contact us
dot image