
ഐപിഎൽ നോക്ക് ഔട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഒറ്റ അക്കത്തിൽ പുറത്തായ റെക്കോർഡിൽ സുരേഷ് റെയ്നയ്ക്ക് ഒപ്പമെത്തി രോഹിത് ശർമ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ എട്ട് റൺസിനാണ് താരം പുറത്തായത്. ഇത് ഒമ്പതാം തവണയാണ് ഐപിഎൽ നോക്ക് ഔട്ട് മത്സരത്തിൽ താരം രണ്ടക്കം കാണാതെ പുറത്താകുന്നത്. സുരേഷ് റെയ്‌നയും ഇതേ രീതിയിൽ ഒമ്പത് തവണ പുറത്തായിട്ടുണ്ട്. എട്ടുതവണ പുറത്തായ ദിനേശ് കാർത്തിക്ക്, അമ്പാട്ടി റായുഡു എന്നിവരാണ് ഈ അനാവശ്യ റെക്കോർഡിൽ ഇരുവർക്കും പിന്നിലുള്ളത്.
അതേ സമയം മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കമാണ് ലഭിച്ചത്. 11 ഓവർ പിന്നിടുമ്പോൾ 112 റൺസിന് രണ്ട് എന്ന നിലയിലാണ് മുംബൈ. ബെയർസ്‌റ്റോ 38 റൺസുമായി പുറത്തായപ്പോൾ തിലക് വർമ 41 റൺസുമായും സൂര്യകുമാർ യാദവ് 23 റൺസുമായും ക്രീസിലുണ്ട്.
Content Highlights: Rohit goes unhit in crucial match; joins Raina in unwanted record