'വിരാടിന്റെ 18-ാം നമ്പറിൽ തൊട്ടുള്ള കളി വേണ്ട'; മുകേഷ് കുമാറിനെതിരെ സൈബർ അറ്റാക്ക്; BCCI ക്കും വിമർശനം

ബിസിസിഐ കോഹ്‌ലിയെ അപമാനിച്ചെന്ന് ആരാധകര്‍ ആരോപിച്ചു.

dot image

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ ടെസ്റ്റ് പര്യടനം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 557 റൺസ് എന്ന ടോട്ടൽ പിന്തുടരുന്ന ഇംഗ്ലണ്ട് ലയൺസ് ഇപ്പോൾ 100 റൺസിന് പിറകിലാണ്. ബൗളിങ്ങിൽ ഇന്ത്യയ്ക്കായി തിളങ്ങിയത് മൂന്നുവിക്കറ്റുമായി പേസർ മുകേഷ് കുമാറായിരുന്നു.

അതേ സമയം മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ പേസര്‍ വലിയ വിമര്‍ശനം നേരിടുകയാണ്. കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ മുകേഷ് കുമാറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.


ബിസിസിഐക്കുനേരെയും വിമര്‍ശനങ്ങളുയര്‍ന്നു. ബിസിസിഐ കോഹ്‌ലിയെ അപമാനിച്ചെന്ന് ആരാധകര്‍ ആരോപിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 10-ാം നമ്പര്‍ ജേഴ്‌സിയും മഹേന്ദ്രസിങ് ധോനിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചതുപോലെ കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തേ 49-ാം നമ്പര്‍ ജേഴ്‌സിയാണ് മുകേഷ് കുമാര്‍ ധരിച്ചിരുന്നത്. താരം 18-ാം നമ്പര്‍ ജേഴ്‌സി ഇട്ടതിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

Content Highlights: mukesh kumar wearing virat kohlis no 18-jersey in england; controversy

dot image
To advertise here,contact us
dot image