ബൗളിങ്ങിന് കരുത്ത് കൂട്ടണം; യൂസേന്ദ്ര ചഹൽ പഞ്ചാബ് നിരയിൽ കളിച്ചേക്കും

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ മത്സരം

dot image

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് നിരയിൽ യൂസ്വേന്ദ്ര ചഹൽ കളിച്ചേക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പഞ്ചാബ് നിരയിൽ ചഹൽ കളിച്ചിരുന്നില്ല. നെറ്റ്സിൽ താരം പരിശീലനം നടത്തിയിരുന്നു. ഫുട്ബോൾ കളിക്കുകയും ഫീൽഡിങ് പരിശീലനം നടത്തുകയും ചെയ്തു. ടീമിനെ ആവശ്യമെങ്കിൽ ചഹൽ കളിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ മത്സരം. അതിനിടെ മത്സരത്തിന് മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് നിര്‍ണായക പോരാട്ടം. അഹമ്മദാബാദില്‍ ശനിയാഴ്ച ചെറിയ ചാറ്റല്‍ മഴ പെയ്തിരുന്നു. പിന്നാലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് മൂടുകയും ചെയ്തിരുന്നു.

ഐപിഎല്ലിൽ ക്വാളിഫയര്‍ മത്സരങ്ങൾക്ക് ബിസിസിഐ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മഴകാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഫൈനലിൽ കടക്കുക പഞ്ചാബ് കിങ്സ് ആയിരിക്കും. ഐപിഎൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയതാണ് പഞ്ചാബിന് അനുകൂലഘടകം.

Content Highlights: Punjab Kings likely to get Yuzvendra Chahal in playing XI

dot image
To advertise here,contact us
dot image