KCA-NSK ട്വന്റി 20 ചാംപ്യന്‍ഷിപ്പ്; കോട്ടയത്തെ പരാജയപ്പെടുത്തി കൊല്ലം

മഴ കാരണം 14 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിലായിരുന്നു കൊല്ലം വിജയം സ്വന്തമാക്കിയത്.

dot image

കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻഎസ്കെ ട്വൻ്റി 20 ചാംപ്യൻഷിപ്പിൽ കൊല്ലത്തിന് വിജയം. കോട്ടയത്തെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം വിജയവഴിയിൽ തിരിച്ചെത്തിയത്. മഴ കാരണം 14 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിലായിരുന്നു കൊല്ലം വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കോട്ടയത്തെ 13.1 ഓവറിൽ 80 റൺസിന് ഓൾഔട്ടായി. 21 റൺസെടുത്ത ഡോണി അഗസ്റ്റിനും 17 റൺസെടുത്ത ക്യാപ്റ്റൻ കെ എൻ ഹരികൃഷ്ണനും മാത്രമാണ് കോട്ടയത്തിന് വേണ്ടി തിളങ്ങിയത്. കൊല്ലത്തിന് വേണ്ടി അജയഘോഷും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റ് വീതവും രഞ്ജു കോശി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരു ഓവർ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 24 റൺസെടുത്ത ടി എസ് വിനിലും 21 റൺസെടുത്ത രഞ്ജു കോശിയുമാണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. അദ്വൈത് പ്രിൻസ് 22 റൺസെടുത്തു. കോട്ടയത്തിന് വേണ്ടി അഖിൽ സജീവ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അജയഘോഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

Content Highlights: Kollam beats Kottayam in KCA NSK trophy

dot image
To advertise here,contact us
dot image