നൂറിന് പ്ലേ ഓഫ് ഭാഗ്യമില്ല; പർപ്പിൾ ക്യാപ് ഇനി ആരുടെ തലയിൽ?

24 വിക്കറ്റുകളാണ് നൂർ അഹമ്മദിനുണ്ടായിരുന്നത്

dot image

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും ആർസിബിയും തമ്മിലുള്ള ഒന്നാം ക്വാളിഫയർ പോരാട്ടം ഇന്ന് നടക്കും. ഇതിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം.

അതേസമയം പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബൈയും തമ്മിലുള്ള എലിമിനേറ്റർ പോരാട്ടം നാളെയാണ്. ശേഷം എലിമിനേറ്ററിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറിൽ തോറ്റവരും തമ്മിൽ മത്സരമുണ്ടാകും. ഇതിൽ ജയിക്കുന്നവരായിരിക്കും ഒന്നാം ക്വാളിഫയർ ജയിച്ചെത്തിയവർക്ക് ഫൈനലിൽ എതിരാളികൾ.

അതേസമയം മത്സരം അവസാന നാലിലേക്ക് കടന്നതോടെ പര്‍പ്പിള്‍ ക്യാപ് പോരാട്ടവും കടുക്കുകയാണ്. 24 വിക്കറ്റുമായി തലപ്പത്തുള്ള സിഎസ്‌കെ സ്‌പിന്നര്‍ നൂര്‍ അഹമ്മദിന് പ്ലേഓഫില്‍ കളിക്കാന്‍ ഭാഗ്യമില്ല. 23 വിക്കറ്റുമായി രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ പ്രസിദ്ധ് കൃഷ്‌ണയാണ് സാധ്യതയില്‍ ഏറെ മുന്നില്‍. 19 വിക്കറ്റുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ ട്രെന്‍ഡ് ബോള്‍ട്ടും, 18 വിക്കറ്റ് വീതമുള്ള ആര്‍സിബിയുടെ ജോഷ് ഹേസല്‍വുഡും പഞ്ചാബിന്‍റെ അര്‍ഷ്‌ദീപ് സിംഗും ഈ പോരാട്ടത്തിൽ ആദ്യ അഞ്ചിലുണ്ട്.

Content Highlights: Noor ahammed has no playoff luck; Who will wear the Purple Cap now?

dot image
To advertise here,contact us
dot image