'ഗിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലേക്കും ഫിറ്റായ താരം'; പുകഴ്ത്തി അഭിഷേക് ശർമ

ഇന്ത്യൻ ടീമിന്റെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഇന്ത്യൻ താരം അഭിഷേക് ശര്‍മ

dot image

ഇന്ത്യൻ ടീമിന്റെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഇന്ത്യൻ താരം അഭിഷേക് ശര്‍മ. ടി 20 , ഏകദിനം, ടെസ്റ്റ് തുടങ്ങി മൂന്ന് ഫോര്‍മാറ്റുകളിലും ഫിറ്റായ താരമാണ് ശുഭ്മാന്‍ ഗില്ലെന്ന് അഭിഷേക് വിശേഷിപ്പിച്ചു. ഗില്ലിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അതിന്റെ പുതിയ കാലഘട്ടം ഭംഗിയായി തുടങ്ങുമെന്നും സഹതാരത്തിന് ആശംസകളെന്നും അഭിഷേക് പറഞ്ഞു.

ഗില്ലും അഭിഷേകും പഞ്ചാബില്‍ നിന്നുള്ള ക്രിക്കറ്റര്‍മാരാണ്. ഇരുവരും ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍. 2018 ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു ഇരുവരും. അതുകൊണ്ട് 25 വയസ്സുകാരനായ ഗില്‍ പുതിയ ക്യാപ്റ്റനാകുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിഷേക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ​ഗിൽ. 25 വർഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ​ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് നായകനാകുന്നത്. അടുത്ത മാസം നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ​ഗിൽ നയിക്കുക. വിദേശമണ്ണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ​ഗില്ലിനും ഇന്ത്യയ്ക്കും നിർണായകമാണ്. സമീപകാലത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരാജയവും വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവവുമാണ് ഇം​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങൾ.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരക്രമം

ഒന്നാം ടെസ്റ്റ്, 2024 ജൂണ്‍ 2025 - ഹെഡിംഗ്ലി, ലീഡ്സ്
രണ്ടാം ടെസ്റ്റ്, 26 ജൂലൈ 2025 - എഡ്ജ്ബാസ്റ്റണ്‍, ബര്‍മിംഗ്ഹാം
മൂന്നാം ടെസ്റ്റ്, 1014 ജൂലൈ 2025 - ലോര്‍ഡ്സ്, ലണ്ടന്‍
നാലാം ടെസ്റ്റ്, 2327 ജൂലൈ 2025 - ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അഞ്ചാം ടെസ്റ്റ്, 31 ജൂലൈ 2025 - ഓവല്‍, ലണ്ടന്‍

Content Highlights: Shubman Gill is one of the best three-format players, says SRH’s Abhishek Sharma

dot image
To advertise here,contact us
dot image