'ഒരു മത്സരം അധികം ലഭിക്കുന്നത് ദൈവത്തിന്റെ പദ്ധതിയായിരിക്കാം'; മുംബൈയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് GT താരം

ഗുജറാത്ത് ടൈറ്റന്‍സിന് മുംബൈയെ വീഴ്ത്തിയാല്‍ മാത്രമാണ് രണ്ടാം ക്വാളിഫയറില്‍ പ്രവേശിക്കാന്‍ സാധിക്കുക

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. മെയ് 30ന് മൊഹാലിയിലാണ് നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുന്നത്. പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുംബൈയെ വീഴ്ത്തിയാല്‍ മാത്രമാണ് രണ്ടാം ക്വാളിഫയറില്‍ പ്രവേശിക്കാന്‍ സാധിക്കുക.

മുംബൈയ്‌ക്കെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്നോടിയായി സംസാരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ അര്‍ഷദ് ഖാന്‍. മെയ് 30ന് ഐപിഎല്ലില്‍ നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ മുംബൈയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വിജയിച്ച് ഫൈനലിലെത്തുകയാണ് ടീമിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് അര്‍ഷാദ് പറയുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന അവസാന മത്സരത്തില്‍ പരാജയം വഴങ്ങിയത് ടീമിനെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടിയാണെന്നും അര്‍ഷദ് പറഞ്ഞു. എന്നാല്‍ നിര്‍ണായക പോരാട്ടത്തില്‍ ശുഭാപ്തിവിശ്വാസം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അര്‍ഷദ് ചൂണ്ടിക്കാട്ടി.

'നമ്മുടെ കഴിഞ്ഞ മത്സരം അത്ര മികച്ചതായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ വരാനിരിക്കുന്ന മത്സരത്തില്‍ നമ്മള്‍ എലിമിനേറ്റര്‍ കളിച്ചാലും ക്വാളിഫയര്‍ കളിച്ചാലും വിജയിക്കുക എന്നത് അനിവാര്യമാണ്. കൂടാതെ ഒരു മത്സരം അധികം കളിക്കുക എന്നതും ദൈവത്തിന്റെ പദ്ധതിയാണ്. അതിനാല്‍ ഈ മത്സരം ജയിച്ച് ഫൈനലിലെത്താനും ഒടുവില്‍ അതും ജയിക്കാനും ഞങ്ങള്‍ ശ്രമിക്കും,' അര്‍ഷദ് മാധ്യമങ്ങളോട് പറഞ്ഞു.

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പഞ്ചാബ് കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതില്‍ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും ആര്‍സിബിയും ഒന്നാം ക്വാളിഫയറില്‍ പരസ്പരം പോരാടും. ഇതില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം. നാളെ രാത്രി 7.30 നാണ് ഈ ഒന്നാം ക്വാളിഫയര്‍ പോരാട്ടം. ചാണ്ഡിഗറിലാണ് ഈ മത്സരം നടക്കുന്നത്.

അതേസമയം പോയിന്റ് ടേബിളില്‍ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബൈയും എലിമിനേറ്ററില്‍ പരസ്പരം പോരാടും. 30 ന് ചണ്ഡിഗറില്‍ രാത്രി 7.30 നാണ് ഈ എലിമിനേറ്റര്‍ പോരാട്ടം. ശേഷം എലിമിനേറ്ററില്‍ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറില്‍ തോറ്റവരും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ മത്സരമുണ്ടാകും. ജൂണ്‍ ഒന്നിന് അഹമമ്മദാബാദിലെ മോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് ഈ മത്സരം. ഇതില്‍ ജയിക്കുന്നവരായിരിക്കും ഒന്നാം ക്വാളിഫയര്‍ ജയിച്ചെത്തിയവര്‍ക്ക് ഫൈനലില്‍ എതിരാളികള്‍. ജൂണ്‍ മൂന്നിനാണ് ഫൈനല്‍.

Content Highlights: 'God's plan that we are getting an extra game', says GT's Arshad Khan

dot image
To advertise here,contact us
dot image