ഇനിയാണ് ശരിക്കുമുള്ള പോരാട്ടം; പ്ലേ ഓഫ് ലൈനപ്പായി; മത്സര തിയതികളും വേദികളും നോക്കാം

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്

dot image

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും ആർസിബിയും ഒന്നാം ക്വാളിഫയറിൽ പരസ്പരം പോരാടും. ഇതിൽ ജയിക്കുന്നവർക്ക് നേരിട്ട് ഫൈനലിലേക്ക് പ്രവേശിക്കാം. നാളെ രാത്രി 7.30 നാണ് ഈ ഒന്നാം ക്വാളിഫയർ പോരാട്ടം. ചാണ്ഡിഗറിലാണ് ഈ മത്സരം നടക്കുന്നത്.

അതേ സമയം പോയിന്റ് ടേബിളിൽ മൂന്നും നാലും സ്ഥാനക്കാരായ ഗുജറാത്തും മുംബൈയും എലിമിനേറ്ററിൽ പരസ്പരം പോരാടും. 30 ന് ചാണ്ഡിഗറിൽ രാത്രി 7.30 നാണ് ഈ എലിമിനേറ്റർ പോരാട്ടം. ശേഷം എലിമിനേറ്ററിൽ ജയിക്കുന്നവരും ഒന്നാം ക്വാളിഫയറിൽ തോറ്റവരും തമ്മിൽ രണ്ടാം ക്വാളിഫയർ മത്സരമുണ്ടാകും. ജൂൺ ഒന്നിന് അഹമമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തിൽ രാത്രി 7.30 നാണ് ഈ മത്സരം. ഇതിൽ ജയിക്കുന്നവരായിരിക്കും ഒന്നാം ക്വാളിഫയർ ജയിച്ചെത്തിയവർക്ക് ഫൈനലിൽ എതിരാളികൾ. ജൂൺ മൂന്നിനാണ് ഫൈനൽ.

Content Highlights: ipl play off fixtures; team, time and place

dot image
To advertise here,contact us
dot image