ജിതേഷിനെതിരെ ദിഗ്‌വേഷിന്റെ 'മങ്കാദിംഗ്'; ഡ്രസിങ് റൂമില്‍ കലിപ്പായി വിരാട് കോഹ്‌ലി, വീഡിയോ വൈറല്‍

മായങ്ക് അഗര്‍വാള്‍ രാതിയുടെ ബോള്‍ നേരിടാനൊരുങ്ങവേ ബൗളിങ് എന്‍ഡില്‍ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു

dot image

ഐപിഎല്ലിന്റെ ക്വാളിഫയര്‍ വണ്ണില്‍ ഇടം നേടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം അനിവാര്യമായിരുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സീസണില്‍ ഫോമിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് സെഞ്ച്വറി നേടിയപ്പോള്‍ ലഖ്നൗ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ 67 റണ്‍സും കൂട്ടിച്ചേര്‍ത്തു.

മറുപടി ബാറ്റിങ്ങില്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിക്ക് അടിത്തറയായത്. തുടര്‍ന്ന് രജത് പാട്ടീദാറിന് പകരം ക്യാപ്റ്റന്‍ റോളിലെത്തിയ ജിതേഷ് ശര്‍മ അടിച്ചുതകര്‍ത്തപ്പോള്‍ ആര്‍സിബി ലക്ഷ്യത്തിലേക്ക് അടുത്തു. എന്നാല്‍ കോഹ്ലിക്ക് ശേഷം ക്രീസിലെത്തിയ മായങ്ക് അഗര്‍വാളുമായി വിജയത്തിലേക്ക് നീങ്ങവേ, പതിനേഴാം ഓവറില്‍ ദിഗ്‌വേഷ് രാതി ജിതേഷ് ശര്‍മയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാന്‍ നോക്കിയത് വിവാദമായിരുന്നു.

മായങ്ക് അഗര്‍വാള്‍ രാതിയുടെ ബോള്‍ നേരിടാനൊരുങ്ങവെ ബൗളിങ് എന്‍ഡില്‍ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു. എന്നാല്‍ രാതിയുടെ ഔട്ടിനായുള്ള അപ്പീല്‍ പിന്‍വലിച്ച് ലഖ്നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് സ്പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നിലനിര്‍ത്തി.

എന്നാല്‍ ദിഗ്‌വേഷ് രാതിയുടെ റണ്ണൗട്ട് നീക്കം കണ്ട് ഡ്രസിങ് റൂമില്‍ നിന്ന് സൂപ്പര്‍ താരം വിരാട് കോഹ്‌ലി രോഷം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജിതേഷ് ശര്‍മയെ ദിഗ്‌വേഷ് മങ്കാദിങ് ചെയ്യുന്നത് ഡ്രെസിങ് റൂമില്‍ നിന്ന് കോഹ്‌ലി ദേഷ്യത്തോടെ നോക്കി നില്‍ക്കുന്നുണ്ട്. ജിതേഷ് പുറത്തായെന്ന് കരുതി കോഹ്‌ലി കയ്യിലുണ്ടായിരുന്ന കുപ്പി എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

Content Highlights: Digvesh Rathi's ‘Mankad’ attempt irks Virat Kohli in dressing room

dot image
To advertise here,contact us
dot image