'ക്യാപ്റ്റനായാൽ ആദ്യ മൂന്നിലിറങ്ങണമെന്ന് നിയമമൊന്നുമില്ല'; രഹാനെയെ വിമർശിച്ച് സെവാഗ്

കെകെആർ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 110 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു

dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കെകെആർ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 110 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഒരു ക്യാപ്റ്റൻ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യണമെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു സെവാഗിന്റെ വിമർശനം. 'റിഷഭ് പന്തിനെ നോക്കൂ, താൻ ഫോമിലല്ലെന്ന് മനസ്സിലാക്കിയ പന്ത് സഹതാരങ്ങളെ ടോപ് ഓർഡറിലേക്ക് മാറ്റി സ്വയം താഴേക്ക് ഇറങ്ങി. മികച്ച നേതൃപാടവുമുള്ളവർ അങ്ങനെയാണ് ചെയ്യുക,' സെവാഗ് കൂട്ടിച്ചേർത്തു.

13 മത്സരങ്ങളിൽ നിന്ന് 390 റൺസാണ് അജിങ്ക്യ രഹാനെയാണ് കെകെആറിനായി ഈ സീസണിൽ നേടിയത്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പിന്നീട് ഫോമിലേക്കെത്താൻ കഴിഞ്ഞില്ല. എന്നാല്‍ മുംബൈയ്ക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റില്‍ മിന്നും ഫോമിലായിരുന്നു താരം കളിച്ചത്.

എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 164 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ അദ്ദേഹം 469 റൺസ് നേടിയിരുന്നു. അതേസമയം 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി കൊൽക്കത്ത എട്ടാമതാണ് ഫിനിഷ് ചെയ്തത്. ഒന്നരക്കോടിയ്ക്കായിരുന്നു രഹാനെ ടീമിലെത്തിയത്. പിന്നീട് അപ്രതീക്ഷിതമായി ക്യാപ്റ്റനാവുകയായിരുന്നു.

Content Highlights: Virender Sehwag blasts KKR captain Ajinkya Rahane

dot image
To advertise here,contact us
dot image