

യാത്രകൾ ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രണവ് ഇക്കുറി കുഞ്ഞു അനിയത്തിയേയും കൂടെ കൂട്ടിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് വെക്കേഷൻ ആസ്വദിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാതിരുന്ന വിസ്മയ ഇപ്പോൾ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്.
ശ്രീലങ്കൻ ബീച്ചുകളിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ വിസ്മയയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ബീച്ചും, കോഫിയും, പ്രകൃതിയിലെ കൊച്ചു കൊച്ചു വിശേഷങ്ങളും കോർത്തിണക്കിയാണ് വിസ്മയ ഈ മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ മരത്തിൽ കയറി നിൽക്കുന്നതും ബീച്ചിലേക്ക് നോക്കി നിൽക്കുന്ന ചിത്രങ്ങളും കാണാം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് അല്ലാത്ത വിസ്മയ വല്ലപ്പോഴും മാത്രമാണ് ഒരു ഫോട്ടോ പങ്കുവയ്ക്കുന്നത്. ഇതിന് വിപരീതമാണ് പ്രണവ് മോഹൻലാൽ.
ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും പ്രണവിനെ കണ്ടു കിട്ടില്ല. സോഷ്യല്‍ മീഡിയ യില്‍ നിന്ന് എന്നല്ല, രാജ്യം തന്നെ വിട്ടു കാണും. യാത്രകള്‍ക്ക് ഇടയിലെ ബ്രേക്ക് മാത്രമാണ് പ്രണവിനെ സംബന്ധിച്ച് അഭിനയം. സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസോ, മറ്റ് സിനിമ പ്രമോഷനുകളോ പ്രണവ് നടത്താറില്ല. ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.
അതേസമയം, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലാണ് വിസ്മയ ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. .2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതുവരെ വന്ന പോസ്റ്ററുകളെല്ലാം ആകര്‍ഷണീയമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ട് എന്നത് വ്യക്തമാണ്.
Content Highlights: Photos from Pranav Mohanlal and Vismaya Mohanlal’s recent trip to Sri Lanka are gaining widespread attention online. The candid snapshots, showcasing serene landscapes and relaxed moments, have struck a chord with fans. Known for maintaining a low profile, Pranav’s travel glimpses alongside his sister Vismaya offer a rare peek into their personal lives. The images also highlight the beauty of Sri Lanka, further boosting interest among travel enthusiasts and followers of the Mohanlal family.