അത് സംഭവിച്ചില്ലെങ്കിൽ അടുത്ത മിനി ലേലത്തിന് മുൻപ് ധോണി വിരമിച്ചേക്കാം: റോബിൻ ഉത്തപ്പ

"അല്ലെങ്കില്‍ നിങ്ങള്‍ ഒരു ട്വീറ്റോ ഇന്‍സ്റ്റാഗ്രാം പോസ്റ്റോ കാണും"

dot image

എം എസ് ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന ചര്‍ച്ചകള്‍ക്കിടെ, പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഐപിഎല്‍ 18-ാം സീസണില്‍ ചെന്നൈയുടെ അവസാന മത്സരത്തിന് ശേഷം വിരമിക്കല്‍ വാര്‍ത്തകളോട് ധോണി പ്രതികരിച്ചിരുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം കളിക്കുമോയെന്ന കാര്യത്തില്‍ ധോണി ഉറപ്പുപറയുകയും ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും മുന്‍ താരമായ റോബിന്‍ ഉത്തപ്പ പ്രതികരണവുമായി രംഗത്തെത്തിയത്. ധോണിയുടെ വിരമിക്കല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും തീരുമാനത്തെയും ആശ്രയിച്ചിരിക്കുമെന്ന് ഉത്തപ്പ പറഞ്ഞു.

'ധോണിക്ക് കളിക്കാന്‍ ശരിക്കും ആഗ്രഹമുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഉളളില്‍ ആ തീ ഇപ്പോഴുമുണ്ട്. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ അദ്ദേഹം പറഞ്ഞതില്‍ നിന്ന് ചാംപ്യന്‍ഷിപ്പുകള്‍ നേടാനും മധ്യനിരയില്‍ കളിക്കാനും ഇപ്പോഴും അദ്ദേഹത്തിനുളളില്‍ ആ തീയുണ്ടെന്ന് വ്യക്തമാണ്', ഉത്തപ്പ ജിയോഹോട്ട്‌സ്റ്റാറില്‍ പറഞ്ഞു.

'ഇനി തിരിച്ചുപോയി അടുത്ത ഐപിഎല്ലിനായി ആഗ്രഹിക്കുന്ന തരത്തിലേക്ക് ശരീരത്തെ പരുവപ്പെടുത്തിനെ കുറിച്ചായിരിക്കും ധോണി ചിന്തിക്കുന്നുണ്ടാവുക. അത് സംഭവിച്ചില്ലെങ്കില്‍, മിനിലേലത്തിന് മുമ്പ് അദ്ദേഹം വിരമിച്ചേക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ഒരു ട്വീറ്റോ ഇന്‍സ്റ്റാഗ്രാം പോസ്റ്റോ കാണും', ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Content Highlights: Robin Uthappa's big take on speculations around MS Dhoni's IPL retirement

dot image
To advertise here,contact us
dot image