ക്യാപ്റ്റൻസിയിൽ മാത്രം പോര, ഗില്ലിന് ബാറ്റിങ്ങിലും മികവ് തെളിയിക്കേണ്ടി വരും

കേവലം 32 ടെസ്റ്റുകളാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് നേടിയതാകട്ടെ 35 റൺസ് ആവറേജിൽ 1893 റൺസ് മാത്രം

dot image

ക്രിക്കറ്റ് ആരാധകർ ഇത്രമാത്രം കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇതിന് മുമ്പുണ്ടായിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ഇനി പകരമാര് എന്ന ആകാംഷയായിരുന്നു അതിന് പ്രധാന കാരണം. എന്നാലിതാ ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ബിസിസിഐ ഔദ്യോഗികമായി പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണിൽ ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ​ഗില്ലാണ് നായകൻ. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. കേവലം അഞ്ചുവർഷം കൊണ്ടാണ് ഗിൽ നായകപദവിലെത്തിയത്. കേവലം 32 ടെസ്റ്റുകളാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് നേടിയതാകട്ടെ 35 റൺസ് ആവറേജിൽ 1893 റൺസ് മാത്രം. . ഇതില്‍ തന്നെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ടേലിയ എന്നിവിടങ്ങളിലെ ബാറ്റിംഗ് ശരാശരി പതിനാറ് മാത്രം. ബ്രിസ്‌ബെയ്‌നില്‍ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ വെല്ലുവിളികളെയെല്ലാം ക്യാപ്റ്റൻസിക്കൊപ്പം ഗില്ലിന് നേരിടേണ്ടി വരും.

അതേ സമയം ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തട്ടോളം ഇംഗ്ലീഷ് പരമ്പര വലിയ വെല്ലുവിളിയാണ്. ന്യൂസിലാൻഡിനെതിരെയും ഓസ്‌ട്രേലിയയാക്കുമെതിരായ നാണകെട്ട പരമ്പര തോൽവിക്ക് ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചരിത്രത്തിൽ ഇന്ത്യ ഇംഗ്ലണ്ടിൽ കളിച്ച 19 പരമ്പരകളിൽ മൂന്നെണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളൂ എന്നതും വസ്തുതതയാണ്.

Content Highlights: Not only captaincy, Gill will also have to prove his excellence in batting

dot image
To advertise here,contact us
dot image