സെഞ്ച്വറിയുമായി ബ്രൂക്കും റൂട്ടും; അവസാന ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് വിജയത്തിലേക്ക്

ജോ റൂട്ട് സെഞ്ച്വറിയുമായി ക്രീസിലുണ്ട്.

dot image

ഇന്ത്യയ്‌ക്കെതിരെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന രണ്ടാം ഇന്നിങ്‌സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 67 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് കടന്നു. സെഞ്ച്വറികളുമായി ഹാരി ബ്രൂക്കും ജോ റൂട്ടുമാണ് ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. ബ്രൂക്ക് 136 പന്തിൽ 111 റൺസ് നേടി പുറത്തായി. ജോ റൂട്ട് സെഞ്ച്വറിയുമായി ക്രീസിലുണ്ട്. ഇവരെ കൂടാതെ ബെൻ ഡക്കറ്റ് അർധ സെഞ്ച്വറി നേടി.

നേരത്തെഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസും ഇംഗ്ലണ്ട് 247 റൺസുമാണ് നേടിയിരുന്നത്.

Content Highlights;  Brook and Root hit centuries; England on course for victory against India in final Test

dot image
To advertise here,contact us
dot image