'എന്തുകൊണ്ടും അർഹതയുള്ള താരം'; ശ്രേയസ് അയ്യരെ ടീമിലെടുക്കാത്തതിൽ വിമർശനവുമായി സെവാഗ്

14 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ശ്രേയസ് 36.86 ശരാശരിയില്‍ 811 റണ്‍സ് നേടിയിട്ടുണ്ട്

dot image

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. മധ്യനിരയിൽ മികച്ച ട്രാക്ക് റെക്കോർഡും ഐപിഎല്ലിൽ മികച്ച പ്രകടനവും നടത്തുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിയത് തെറ്റായ തീരുമാനമായെന്ന് സെവാഗ് പറഞ്ഞു.

ഇന്നലെ ശുഭ്മാന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചുകൊണ്ട് ബിസിസിഐ കഴിഞ്ഞ ദിവസം ബിസിസിഐ 18 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞില്ല.

14 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ശ്രേയസ് 36.86 ശരാശരിയില്‍ 811 റണ്‍സ് നേടിയിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം അവസാനമായി കളിച്ചത്. 2024-25 ലെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 68.57 ശരാശരിയില്‍ രണ്ട് സെഞ്ച്വറികളുള്‍പ്പെടെ 480 റണ്‍സ് നേടിയ അദ്ദേഹം മികച്ച ഫോമിലായിരുന്നു.

ഐപിഎല്ലിലും ശ്രേയസ് തകര്‍പ്പന്‍ ഫോമിലാണ്. 13 ഇന്നിംഗ്സുകളില്‍ നിന്ന് 48.80 ശരാശരിയിലും 172.43 സ്‌ട്രൈക്ക് റേറ്റിലും 488 റണ്‍സ് നേടി. പഞ്ചാബ് കിംഗ്സിനായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് അദ്ദേഹം.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീ ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

content Highlights: 'A player who deserves it'; Sehwag criticizes Shreyas Iyer for not being included in the team

dot image
To advertise here,contact us
dot image