രോഹിത്തിന്‍റെ പിന്‍ഗാമി ഗില്ലോ പന്തോ? ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ മെയ് 24ന് അറിയാം, റിപ്പോർട്ട്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്

dot image

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ മെയ് 24ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടിലെ ഹെഡിങ്‌ലിയിലാണ് പരമ്പര ആരംഭിക്കുന്നത്.

പ്രധാന സെലക്ഷന്‍ മീറ്റിംഗിന് ശേഷം ശനിയാഴ്ച ഉച്ചയോടെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ആരാണെന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പുതിയ താരത്തെ ബിസിസിഐ തേടുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശുഭ്മാന്‍ ഗില്ലും റിഷഭ് പന്തുമാണ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ബിസിസിഐ പരിഗണിക്കുന്നത്. മുന്‍പ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്ര ജോലിഭാരവും ഫിറ്റ്‌നസും കാരണം പിന്മാറിയെന്നാണ് കരുതുന്നത്.

Content Highlights: India likely to announce Test captain on May 24: Report

dot image
To advertise here,contact us
dot image