അക്‌സര്‍ പുറത്ത്, ഡല്‍ഹിയെ നയിക്കാന്‍ ഡുപ്ലെസിസ്; ജീവന്മരണ പോരാട്ടത്തില്‍ മുംബൈയ്ക്ക് ആദ്യം ബാറ്റിങ്

മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റുചെയ്യും. അവസാന പ്ലേ ഓഫ് സ്ലോട്ടിനായുള്ള ജീവന്മരണ പോരാട്ടത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഫാഫ് ഡുപ്ലെസിസാണ് ഡല്‍ഹിയെ നയിക്കുന്നത്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നായകൻ അക്സര്‍ പട്ടേൽ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കുന്നില്ലെന്ന് ഡുപ്ലെസിസ് ടോസിനിടെ വ്യക്തമാക്കി. അതേസമയം ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. കോര്‍ബിന്‍ ബോഷിന് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമില്‍ തിരിച്ചെത്തി.

മുംബൈ ഇന്ത്യന്‍സ് ഇലവന്‍: റയാന്‍ റിക്കിള്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംമ്ര.

ഡല്‍ഹി ക്യാപിറ്റല്‍സ് ഇലവന്‍: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, അശുതോഷ് ശര്‍മ്മ, ട്രിസ്റ്റന്‍ സ്റ്റബ്സ്, ദുഷ്മന്ത ചമീര, വിപ്രജ് നിഗം, മാധവ് തിവാരി, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, മുകേഷ് കുമാര്‍.

Content Highlights: Delhi Capitals wins toss and opts to bowl first against Mumbai Indians

dot image
To advertise here,contact us
dot image