പാക് ക്രിക്കറ്റ് ബോർഡിന് തിരിച്ചടി; PSL യുഎഇ മണ്ണിൽ നടത്താൻ അനുമതി ലഭിച്ചേക്കില്ല

കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനുള്ളത്.

dot image

പാകിസ്താൻ സൂപ്പർ ലീഗ് യുഎഇയിലേക്ക് മാറ്റാനിരിക്കുന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് തിരിച്ചടി. നിലവിലെ സാഹചര്യത്തിൽ പാക് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിഎസ്എല്ലിന് വേദിയാകാന്‍ യുഎഇ തയ്യാറാകാതിരുന്നാല്‍ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.

അതുപോലെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇയില്‍ നടന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ബിസിസിഐയുടെ അനിഷ്ടം വരുത്തിവെക്കുന്ന ഒരു തീരുമാനം യുഎഇ ഇടുക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിവെച്ചെതായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

Content Highlights: The BCCI has suspended IPL 2025 for one week

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us