'ബുംമ്ര യഥാർത്ഥ നേതാവ്'; താരത്തെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് അനിൽ കുംബ്ലെ

രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജസ്പ്രീത് ബുംമ്ര അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ.

dot image

രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജസ്പ്രീത് ബുംമ്ര അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെ. ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന അഞ്ച് ടെസ്റ്റ് മത്സര പരമ്പര മുതൽ ബുംമ്രയെ ഈ ദൈത്യം ഏൽപ്പിക്കണമെന്നും കുംബ്ലെ പറഞ്ഞു. ബുംമ്ര ഒരു യഥാർത്ഥ നേതാവാണെന്നും 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ രോഹിത്തിന്റെ അഭാവത്തിൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയെ നയിച്ച് അദ്ദേഹം കഴിവ് തെളിയിച്ചതാണെന്നും ഇന്ത്യയുടെ ഇതിഹാസം കൂട്ടിച്ചേർത്തു.

ഇന്നലെ വൈകുന്നേരമാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. കരിയറിൽ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും ഏകദിന ക്രിക്കറ്റിൽ ഇനിയും തുടരുമെന്നും രോഹിത് അറിയിച്ചിട്ടുണ്ട്. അതിനിടെ ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടാവില്ലെന്ന വാർത്തകൾക്ക് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഉണ്ടായത്.

വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രോഹിത് 67 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 40.57 ശരാശരിയിൽ 4,301 റൺസ് നേടിയ അദ്ദേഹം 12 സെഞ്ച്വറികളും 18 അർധ സെഞ്ച്വറികളും നേടി. 2019 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവിസ്മരണീയമായ ഹോം പരമ്പരയിലാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്കോററായ 212 റൺസ് നേടിയത്. 24 ടെസ്റ്റുകളിലാണ് രോഹിത് ഇന്ത്യയെ നയിച്ചത്. 12 എണ്ണം വിജയിച്ചപ്പോൾ ഒമ്പത് എണ്ണം തോറ്റു. മൂന്നെണ്ണം സമനിലയിൽ പിരിഞ്ഞു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി ടീമിനെ നയിച്ചതും കളിച്ചതും.

Content Highlights: anil kumble want bumrah to lead India in red-ball after Rohit Sharma's Test retirement

dot image
To advertise here,contact us
dot image