വലുതാകുമ്പോള്‍ മകള്‍ക്ക് പേരിന്റെ അര്‍ഥം മനസ്സിലാകും; മകള്‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ട് ബിഹാര്‍ സ്വദേശി

ഇന്ത്യ തിരിച്ചടിച്ച ദിവസം ജനിച്ച കുഞ്ഞിന് എന്തുപേരിടണമെന്നത് സംബന്ധിച്ച് ആ പിതാവിന് ആശങ്കകളേതുമില്ലായിരുന്നു

dot image

ഹല്‍ഗാമിലെ കണ്ണീരിന് ഇന്ത്യ നല്‍കിയ തിരിച്ചടിയുടെ പേരായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഇന്ത്യയുടെ ആക്രമണത്തില്‍ പാക് പതുങ്ങുക തന്നെ ചെയ്തു. ഇന്ത്യയുടെ സൈനിക നടപടിയെ പ്രകീര്‍ത്തിച്ച് സിനിമാതാരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ ബിഹാറില്‍ നിന്നുള്ള ഒരു യുവാവ് തന്റെ നവജാത ശിശുവിന് സിന്ദൂര്‍ എന്ന് പേരിട്ട വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ബിഹാറിലെ കുന്ദന്‍ കുമാന്‍ മണ്ഡല്‍ ആണ് തന്റെ നവജാത ശിശുവിന് സിന്ദൂര്‍ എന്ന് പേരിട്ടത്. ഇന്ത്യ തിരിച്ചടിച്ച ദിവസം ജനിച്ച കുഞ്ഞിന് എന്തുപേരിടണമെന്നത് സംബന്ധിച്ച് ആ പിതാവിന് ആശങ്കകളേതുമില്ലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ തനിക്കേറെ അഭിമാനമുണ്ടെന്നും അവരോടുള്ള ആദരസൂചകരമായാണ് മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിടുന്നതെന്നും കുന്ദന്‍ പറഞ്ഞു.

കുന്ദന്റെ തീരുമാനത്തെ വീട്ടുകാരും ആശുപത്രി ജീവനക്കാരുമുള്‍പ്പെടെ എല്ലാവരും അഭിനന്ദിച്ചുകൊണ്ടാണ് സ്വീകരിച്ചത്. മറ്റ് രക്ഷിതാക്കള്‍ക്ക് മാതൃകയാക്കാവുന്ന തീരുമാനമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

മണിക്കൂറുകള്‍ മാത്രം പ്രായമുള്ള നവജാത ശിശുവിന് തന്റെ പേരിന്റെ അര്‍ഥം മനസ്സിലാക്കാനുള്ള പ്രായമായില്ലെങ്കിലും വളര്‍ന്നുവരുമ്പോള്‍ രാജ്യത്തെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കശ്മീരില്‍ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളില്‍ പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. ഇവരില്‍ പുതുതായി വിവാഹം കഴിഞ്ഞവരുള്‍പ്പെടെ ഉണ്ടായിരുന്നു. ഇതിന് മറുപടിയെന്നോണം ഇന്ത്യ 9 ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യന്‍ പെണ്‍മക്കളുടെ സിന്ദൂരം മായ്ച്ചവര്‍ക്കുള്ള മറുപടി എന്ന് പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് ദൗത്യത്തിന് അതിവൈകാരികമായ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്‍കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഹിന്ദു സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുക പതിവാണ്.

Content Highlights: Bihar man names newborn daughter 'Sindoor' after India's anti-terror strikes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us