ഇന്ത്യയിലെ ആദ്യത്തെ സ്പൂക്ക് റോക്ക് ശൈലിയിൽ ഗാനം; ചെണ്ട യക്ഷി ഗാനം ലിറിക്കൽ വീഡിയോ

തനി നാടൻ യക്ഷി കോൺസെപ്റ്റിലുള്ള ഗാനം ശ്രീനേഷ് എൽ പ്രഭു ചിട്ടപ്പെടുത്തിയത്

dot image

കേരളീയ നാടോടി ശൈലിയും, റോക്ക് മ്യൂസിക്കും ചേർത്തു കൊണ്ട് സ്പൂക്ക് റോക്ക് ശൈലിയിൽ ഒരുങ്ങിയ “ചെണ്ട യക്ഷി” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. തനി നാടൻ യക്ഷി കോൺസെപ്റ്റിലുള്ള ഗാനം ശ്രീനേഷ് എൽ പ്രഭു ചിട്ടപ്പെടുത്തിയത്. പാട്ടിന്റെ വരികൾ സുരേഷ് നാരായണൻ ആണ് രചിച്ചിരിക്കുന്നത്.

അഖിൽ യശ്വന്ത് ആണ് പാട്ട് പാടിയിരിക്കുന്നത്. സംഗീത സംവിധായകൻ കൂടിയായ ശ്രീനേഷ് തന്നെ ആണ് പാട്ടിന്റെ തുടക്കത്തിലെ വിരുത്തം എഴുതിയതും ആലപിച്ചതും. ഈ ലിറിക്ക് വീഡിയോയ്ക്ക് തികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എ ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വിഡിയോയിലെ രക്തദാഹി യക്ഷി കാണുന്നവരിൽ ഭീതി ജനിപ്പിക്കും വിധം മനോഹരമായിട്ടുണ്ട്. ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ ആണ് റെക്കോർഡിങ്,വിനീത് എസ്തപ്പാൻ ആണ് മ്യൂസിക് സൗണ്ട് ഡിസൈൻ മിക്സിങ്ങ് മാസ്റ്ററിംഗ്.

Content Highlights: Chenda Yakshi Pattu lyric video out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us