
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 180 റണ്‍സ് വിജയലക്ഷ്യം. ഹോം തട്ടകത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്.
Target in sight. 🦁
— Chennai Super Kings (@ChennaiIPL) May 7, 2025
Here we go! 💪🏻#KKRvCSK #Whistlepodu pic.twitter.com/q6X1l9Yxlp
33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്ത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്.
റഹ്മാനുള്ള ഗുർബാസ് (ഒമ്പത് പന്തിൽ 11), സുനിൽ നരെയ്ൻ (17 പന്തിൽ 26), അംഘ്കൃഷ് രഘുവംശി (രണ്ടു പന്തിൽ ഒന്ന്), റിങ്കു സിങ് (ആറു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാല് റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി അൻഷുൽ കംബോജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Content Highlights: KKR vs CSK, IPL 2025: Kolkata Knight Riders posts 179/6 in must-win match against Chennai Super Kings