
ആസിഫ് അലി നായകനായ പുതിയ ചിത്രം സർക്കീട്ട് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോകൾ പൂർത്തിയാകുമ്പോൾ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കും വിധം വൈകാരികമായ ചിത്രമാണ് സർക്കീട്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
#AsifAli hit steak Thudarum 🔥
— Ft Benedict (@Ftbenedicts) May 8, 2025
This is the one we are expecting from him and #Sarkeet has and will satisfy all types of audience pic.twitter.com/MjFvi0AaTh
ആസിഫ് അലിയുടെ അഭിനയമികവ് തന്നെയാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റായി പലരും പറയുന്നത്. അമീർ എന്ന കാധ്യപത്രമായി നടൻ ജീവിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ തലമുറയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ആസിഫ് മുൻപന്തിയിൽ തന്നെയുണ്ടാകും എന്നും പ്രേക്ഷകർ പറയുന്നു. ഐസഫിനൊപ്പം തന്നെ ബാലതാരം ഓര്‍ഹാന്റെ പ്രകടനത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
സിമ്പിൾ ആയിട്ട് പ്രെസന്റ് ചെയ്ത ഒരു വേർഡ് വൈഡ് ചർച്ച ചെയ്യപെടേണ്ട വിഷയമായി തോന്നി
— Anzer (@AnzerBaqala) May 8, 2025
ഒരു പ്രവാസിയുടെ സ്ട്രഗിൽ ഒക്കെ എന്തൊരു ഫീലിൽ ആണ് ചെയ്തേക്കുന്നമത് 🥹❤️❤️
പടത്തിൽ ഒരു കഥ പറയുന്ന സീൻ ഉണ്ട് ആസിഫ് ഇക്കയുടെ, വൻ കിടു സീൻ 🙏❤️
സർകീട്ട്, ഒരു നല്ലൊരു സിനിമ ❤️#Sarkeet #AsifAli pic.twitter.com/XmQgvx5Kj9
താമറിന്റെ സംവിധാന മികവിയനും ഗോവിന്ദ് വസന്തയുടെ സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
സര്‍ക്കീട്ടിന്‍റെ അണിയറ പ്രവര്‍ത്തകര്‍: ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Asif Ali movie Sarkkeett getting good responses