ബാറ്റിങിനെക്കാൾ ഞാനിപ്പോൾ ഫീൽഡിങ് ആസ്വദിക്കുന്നു; റിങ്കു സിങ്

മത്സരത്തിൽ റിങ്കുവിന്റെ അതിവേഗ റൺ ഔട്ടാണ് രാജസ്ഥാന്റെ പ്രതീക്ഷകൾ തകർത്തത്.

dot image

രാജസ്ഥാൻ റോയൽസിനെതിരെ ലാസ്റ്റ് ഓവർ ത്രില്ലർ ജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ്. ബാറ്റിങിനെക്കാൾ ഞാനിപ്പോൾ ഫീൽഡിങ് ആസ്വദിക്കുന്നുവെന്നും ബൗണ്ടറിക്കരികിൽ ബൗണ്ടറികൾ തടയുമ്പോൾ പ്രത്യേക ഫീലാണെന്നും റിങ്കു പറഞ്ഞു.

മത്സരത്തിൽ റിങ്കുവിന്റെ അതിവേഗ റൺ ഔട്ടാണ് രാജസ്ഥാന്റെ പ്രതീക്ഷകൾ തകർത്തത്. അവസാന പന്തിൽ ഡബിളിലേക്ക് പോയി സൂപ്പർ ഓവറാകുമായിരുന്ന മത്സരം റിങ്കു അതിവേഗം തടഞ്ഞ് വിക്കറ്റാക്കുകയിരുന്നു. മത്സരത്തിലുടനീളം മികച്ച ഫീൽഡിങ് പ്രകടനം കാഴ്ച വെച്ചു. ബാറ്റിങ്ങിൽ 6 പന്തിൽ 19 റൺസും താരം നേടി. ജയത്തോടെ പ്ളേ ഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്കായി. നിലവിൽ 11 മത്സരങ്ങളിൽ 11 പോയിന്റുമായി കൊൽക്കത്ത ആറാം സ്ഥാനത്താണ്.

Content Highlights: I enjoy fielding more than batting now: Rinku Singh

dot image
To advertise here,contact us
dot image