IPL 2025; ലഖ്‌നൗവിനെ തോൽപ്പിച്ചു; പഞ്ചാബ് രണ്ടാമത്

പഞ്ചാബിനായി ഓപണർ പ്രഭ്സിമ്രാൻ 48 പന്തിൽ 91 റൺസ് നേടി

dot image

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 37 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടിയപ്പോൾ ലഖ്‌നൗവിന്റെ മറുപടി 199 റൺസിൽ അവസാനിച്ചു. ലഖ്‌നൗവിനായി ആയുഷ് ബധോനി 74 റൺസും അബ്ദുൽ സമദ് 45 റൺസും നേടി. പന്ത് ഉൾപ്പടെ മറ്റാർക്കും തിളങ്ങാനായിട്ടില്ല.

പഞ്ചാബിനായി ഓപണർ പ്രഭ്സിമ്രാൻ 48 പന്തിൽ 91 റൺസ് നേടി. ഏഴ് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റൺസും ശ്രേയസ് അയ്യർ 25 പന്തിൽ 45 റൺസും നേടി. ശശാങ്ക് സിങ് 15 പന്തിൽ 33 റൺസ് നേടിയപ്പോൾ നേഹൽ വദ്ഹേര 16 റൺസെടുത്തും സ്റ്റോയിൻസ് 15 റൺസെടുത്തും മികച്ച സംഭാവനകൾ നൽകി.

ലഖ്‌നൗവിന് വേണ്ടി ആകാശ് സിങ്, ദിഗ്‌വേഷ് രാതി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. പഞ്ചാബിനായി അർശ്ദീപ് സിങ് മൂന്ന് വിക്കറ്റും അസ്മത്തുള്ള രണ്ട് വിക്കറ്റും നേടി.

Content Highlights: lucknow super giants vs punjab kings

dot image
To advertise here,contact us
dot image