നിത്യവും ചിക്കന്‍ കഴിക്കുന്നവരാണോ? കാന്‍സറിന് കാരണമാകുമെന്ന് പഠനം

ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നത് ദഹനനാളത്തിലെ അര്‍ബുദം വരാനുള്ള സാധ്യത 2.3% വര്‍ധിപ്പിക്കുമെന്ന് പഠനം കണ്ടെത്തി.

dot image

പ്രോട്ടീന്‍ ലഭിക്കുന്ന ആരോഗ്യകരമായ മികച്ച സ്രോതസ്സായാണ് ചിക്കനെ കണക്കാക്കുന്നത്. എന്നാല്‍ ചിക്കന്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്ന ഒരു പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. നിത്യവും ചിക്കന്‍ കഴിക്കുന്നത് കാന്‍സറിലേക്ക് നയിച്ചേക്കുമെന്നാണ് പഠനം.

2020-25ലെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഡയറ്ററി ഗൈഡ്‌ലൈന്‍ ഫോര്‍ അമേരിക്കന്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ആഴ്ചയില്‍ 26 ഔണ്‍സ് മൃഗ പ്രോട്ടീനാണ് ശരീരത്തില്‍ എത്തേണ്ടത്. കോഴി, മുട്ട, ലീന്‍ മീറ്റ്‌സ് എന്നിവ അതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. എന്നാല്‍ ആഴ്ചയില്‍ 10.5 ഔണ്‍സില്‍ കൂടുതലാണ് കോഴി കഴിക്കുന്നതെങ്കില്‍ അത് മരണസാധ്യത 27 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ കോഴിയിറച്ചി കഴിക്കുന്നത് ദഹനനാളത്തിലെ അര്‍ബുദം വരാനുള്ള സാധ്യത 2.3% വര്‍ധിപ്പിക്കുമെന്ന് പഠനം കണ്ടെത്തി. പുരുഷന്മാരില്‍ ഇത് 2.6 ശതമാനമാണ്.\

'ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതലുള്ള വെളുത്ത മാംസം കഴിക്കുന്നത് മരണ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് അപകട സാധ്യത കൂടുതല്‍. കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനും സംസ്‌കരിച്ച കോഴിയിറച്ചിയുടെ ഫലങ്ങളെ കുറിച്ച് കൂടുതലറിയുന്നതിനും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. വെളുത്തമാംസം ഉപയോഗിക്കുന്നത് മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതലറിയേണ്ടത് പ്രധാനമാണ്. ലോകജനസംഖ്യയിലെ ഭൂരിഭാഗം പേരും ഇത് ആരോഗ്യകരമാണെന്ന് കരുതുന്നവരാണ്. അവര്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.' ഗവേഷകര്‍ പറയുന്നു.

Content Highlights: Stop eating chicken every day! Study says, it can lead to cancer

dot image
To advertise here,contact us
dot image