
ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 236 റൺസ് നേടി. പഞ്ചാബിനായി ഓപണർ പ്രഭ്സിമ്രാൻ 48 പന്തിൽ 91 റൺസ് നേടി. ഏഴ് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
ജോഷ് ഇംഗ്ലിസ് 14 പന്തിൽ 30 റൺസും ശ്രേയസ് അയ്യർ 25 പന്തിൽ 45 റൺസും നേടി. ശശാങ്ക് സിങ് 15 പന്തിൽ 33 റൺസ് നേടിയപ്പോൾ നേഹൽ വദ്ഹേര 16 റൺസെടുത്തും സ്റ്റോയിൻസ് 15 റൺസെടുത്തും മികച്ച സംഭാവനകൾ നൽകി. ലഖ്‌നൗവിന് വേണ്ടി ആകാശ് സിങ്, ദിഗ്‌വേഷ് രാതി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
Content Highlights: lucknow super giants vs punjab kings; prabhsimran singh show