സഞ്ജു തിരിച്ചെത്തുമോ? വൈഭവ് വീണ്ടും തകർക്കുമോ?; രാജസ്ഥാൻ-മുംബൈ പോരാട്ടം ഇന്ന്

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയൽസ് പോരാട്ടം

dot image

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- രാജസ്ഥാന്‍ റോയൽസ് പോരാട്ടം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്ക് മത്സരം. കഴിഞ്ഞ മത്സരത്തിൽ തകർത്താടിയ വൈഭവ് സൂര്യവംശിയുടെ ഷോ തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ വെറും 35 പന്തിലാണ് ഈ പതിനാലുകാരൻ സെഞ്ച്വറി തികച്ചത്. ജസ്പ്രീത് ബുംമ്രയും ട്രെന്റ് ബോൾട്ടും ദീപക് ചഹാറും അടങ്ങുന്ന പേസ് നിരയെ വൈഭവ് എങ്ങനെ നേരിടുമെന്നതും ആകാംക്ഷയുണ്ടാകുന്നു. പരിക്ക് അലട്ടുന്ന സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്നു. നിലവിൽ പത്ത് മത്സരങ്ങൾ പൂർത്തിയായാക്കിയ രാജസ്ഥാന് 6 പോയിന്റാണുള്ളത്. തുടർന്നുള്ള മത്സരങ്ങളിൽ വിജയിച്ചാൽ പ്‌ളേ ഓഫ് സാധ്യതയുണ്ട്.

തുടര്‍ച്ചയായ അഞ്ചാം ജയം നേടി ഐപിഎൽ ചരിത്രത്തിലെ തന്നെ മികച്ച കംബാക്ക് നടത്തിയാണ് മുംബൈ ഇന്ത്യൻസ് വരുന്നത്. ബാറ്റിങ്ങിൽ ടോപ് ഓർഡർ മുതൽ വാലറ്റം വരെ മികച്ച ഫോമിലാണ്. ബുംമ്ര നയിക്കുന്ന പേസ് നിരയും സാന്റ്നർ നയിക്കുന്ന സ്പിൻ നിരയും സുശക്തം. 12 പോയിന്റുള്ള മുംബൈക്ക് രാജസ്ഥാനെ തകര്‍ത്താല്‍ പ്ലേഓഫിലേക്ക് അടുക്കാം.

രാജസ്ഥാന്‍ റോയല്‍സ്: വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വണിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, ആകാശ് മധ്വാള്‍ / ശുഭം ദുബെ.

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കിള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, കര്‍ണ്‍ ശര്‍മ്മ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംമ്ര.

Content Highlights: rajasthan royals vs mumbai indians

dot image
To advertise here,contact us
dot image