
ഐപിഎൽ 2025 ലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂർ പരിക്കുമൂലം പുറത്ത്. ഐപിഎല്ലിൽ ഈ സീസണിൽ അരങ്ങേറ്റം കുറിച്ച വിഘ്നേഷ് ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടി ഞെട്ടിച്ചിരുന്നു. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്.
അതേ സമയം പരിക്കേറ്റ താരത്തിന് പകരം ലെഗ് സ്പിന്നർ രഘു ശർമ്മയെ മുംബൈ ഇന്ത്യൻസ് ഒപ്പുവച്ചു. ജലന്ധറിൽ നിന്നുള്ള 31 കാരനായ രഘു ശർമ്മ പഞ്ചാബിനും പുതുച്ചേരിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11 മത്സരങ്ങളിൽ നിന്ന് 19.59 ശരാശരിയിൽ 57 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിൽ ശർമ്മയുടെ ആദ്യ അവസരമാണിത്. ആർഎപിപി ലിസ്റ്റിൽ നിന്ന് 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് സ്വന്തമാക്കിയത്.
Content Highlights:Vignesh Puthur ruled out of IPL 2025, replacement announced