
പത്തനംതിട്ട: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏനാത്ത് സ്വദേശി വിജേഷിന്റെ ഭാര്യ ലിനുവാണ് മരിച്ചത്. ലിനുവിന് മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതായി ഏനാത്ത് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ഒന്നരയ്ക്ക് ലിനു മുറിയിൽ കുനിഞ്ഞിരിക്കുന്നതായി കണ്ടെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Woman found dead in in pathanamthitta