സിംബാംബ്‌വെക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് മിന്നും ജയം; പരമ്പര സമനിലയിൽ

ഇന്നിംഗ്സിനും 106 റണ്‍സിനുമായിരുന്നു ആതിഥേയരുടെ ജയം

dot image

സിംബാംബ്‌വെക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് മിന്നും ജയം. ഇന്നിംഗ്സിനും 106 റണ്‍സിനുമായിരുന്നു ആതിഥേയരുടെ ജയം. ആദ്യ ഇന്നിങ്സിൽ 227 റൺസാണ് സിംബാംബ്‌വെ നേടിയിരുന്നത്. ഇതിന് മറുപടിയായി ബംഗ്ലാദേശ് 444 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ പക്ഷെ സന്ദർശകർ 111 റൺസിന് ഓൾ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന്‍ മിറാസാണ് സിംബാബ്‌വെയെ തകര്‍ത്തത്.

നേരത്തെ ബാറ്റിംഗിനെത്തിയപ്പോള്‍ സെഞ്ചുറിയും നേടിയിരുന്നു മിറാസ്. അദ്ദേഹം തന്നെയാണ് മത്സരത്തിലെ താരവും. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു. ആദ്യ ടെസ്റ്റിൽ സിംബാംബ്‌വെ മൂന്ന് വിക്കറ്റിനാണ് ജയിച്ചത്.

Content Highlights: Bangladesh beat Zimbabwe in second test

dot image
To advertise here,contact us
dot image