
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ സ്വന്തം മൈതാനത്ത് നടന്ന നാല് ടോസുകളിലും പരാജയപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാർ. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മത്സരത്തിലും ആർസിബി ടോസ് നഷ്ടപ്പെടുത്തി. ടോസ് നേടിയ രാജസ്ഥാന്‍ റോയൽസാകട്ടെ ബൗളിംഗ് തിരഞ്ഞെടുത്തു.
അതേസമയം ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടിൽ വിജയിക്കാനും ആർസിബിക്കായിട്ടില്ല. ആർസിബി അവരുടെ അഞ്ച് എവേ മത്സരങ്ങളിലും വിജയിച്ചപ്പോൾ മൂന്ന് ഹോം മത്സരങ്ങളിലും തോറ്റു. താരതമ്യേന ഈ സീസണിൽ ദുർബലരായ രാജസ്ഥാനെ തോൽപ്പിച്ച് ഹോം ഗ്രൗണ്ട് നിർഭാഗ്യം മറികടക്കാനാണ് ആർസിബിയുടെ ശ്രമം.
എട്ട് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ അഞ്ച് ജയവുമായി പത്ത് പോയിന്റാണ് ആർസിബിക്കുള്ളത്.
പ്ളേയിങ് ഇലവൻ
രാജസ്ഥാൻ റോയൽസ് : യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, ഫസൽഹഖ് ഫാറൂഖി, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ
ഇംപാക്ട് സബ്സ് : വൈഭവ് സൂര്യവൻഷി, യുധ്വീർ സിംഗ് ചരക്, ആകാശ് മധ്വാൾ, കുമാർ കാർത്തികേയ, കുനാൽ സിംഗ് റാത്തോഡ്
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു : ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്‌ലി, രജത് പാട്ടീദാർ, ദേവദത്ത് പടിക്കൽ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ
ഇംപാക്ട് സബ്സ് : സുയാഷ് ശർമ്മ, റാസിഖ് ദാർ സലാം, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥേൽ, സ്വപ്നിൽ സിംഗ്
Content Highlights: 4 out of 4, Rajat Patidar's toss luck in Bengaluru continues