'ഏകാന സ്റ്റേഡിയത്തിൽ എപ്പോഴും ഇങ്ങനെയാണ്, ആദ്യം ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്': റിഷഭ് പന്ത്

അബ്ദുൾ സമദിനെ നേരത്തെ ഇറക്കിയതിലും ലഖ്നൗ നായകൻ നിലപാട് വ്യക്തമാക്കി

dot image

ഐപിഎല്ലിൽ ​ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. 'ആദ്യ ബാറ്റിങ്ങിൽ ഡൽഹി 20 റൺസ് കുറവാണ് നേടിയത്. ടോസ് മത്സരത്തിൽ നിർണായകമായി. ആദ്യം പന്തെറിയുന്ന ടീമിന് പിച്ചിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നു. ഇതിനെ മറികടക്കാൻ ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞില്ല. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലെ പിച്ചിൽ ഇത് എപ്പോഴും സംഭവിക്കുന്നതാണ്. രണ്ടാം ഇന്നിങ്സിൽ പിച്ച് ബാറ്റിങ്ങിന് അനുകൂലമാകും. പക്ഷേ തോൽവിയിൽ നിന്ന് പഠിക്കണം.' മത്സരശേഷം റിഷഭ് പന്ത് പ്രതികരിച്ചു.

അബ്ദുൾ സമദിനെ നേരത്തെ ഇറക്കിയതിലും ലഖ്നൗ നായകൻ നിലപാട് വ്യക്തമാക്കി. 'ബാറ്റിങ് ബുദ്ധിമുട്ടുള്ള പിച്ചിൽ സമദിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് കരുതിയത്. സമദിന് പിന്നാലെ ഡേവിഡ് മില്ലർ വന്നു. എന്നാൽ പിച്ചിലെ സാഹചര്യത്തിൽ ‍ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.' ലഖ്നൗ നായകൻ പറഞ്ഞു.

മയങ്ക് യാദവിനെ കളത്തിൽ ഇറക്കാത്തതിനെക്കുറിച്ചും റിഷഭ് പന്ത് സംസാരിച്ചു. 'മയങ്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് തിരിച്ചെത്തിയതെയുള്ളു. ആദ്യം പന്തെറിയുന്ന മത്സരങ്ങളുടെ തുടക്കത്തിൽ മയങ്കിന് അവസരം നൽകും. അതിനുവേണ്ടിയാണ് ആയുഷ് ബദോനിയെ ഇംപാക്ട് താരമായി കളത്തിലെത്തിക്കുന്നത്.' റിഷഭ് പന്ത് വ്യക്തമാക്കി.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.

Content Highlights: It always happens in Lucknow, wicket becomes better in the second innings: Rishabh Pant

dot image
To advertise here,contact us
dot image