ദൈവത്തിന്റെ സമ്മാനം 'ഇവാറ'; രാഹുലിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞിന്റെ പേര് പങ്കുവെച്ച് ഭാര്യ അതിയ

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും പിറന്ന പെൺകുഞ്ഞിന് പേരിട്ടു.

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനും ഭാര്യ അതിയ ഷെട്ടിക്കും പിറന്ന പെൺകുഞ്ഞിന് പേരിട്ടു. കെ എൽ രാഹുലിന്റെ ജന്മദിനമായ ഇന്ന് അതിയ ഷെട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ പേരുവിവരം പങ്കുവെച്ചത്. താരത്തിന്റെ 33-ാം പിറന്നാൾ ദിനമായിരുന്നു ഇന്ന്. ഇവാറ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഞങ്ങളുടെ കുഞ്ഞ് പെൺകുട്ടി, ഞങ്ങളുടെ എല്ലാം, ഇവാറ ദൈവത്തിന്റെ സമ്മാനം, ആതിയ ഫോട്ടോയ്‌ക്കൊപ്പം എഴുതി. 2023 ജനുവരി 23 നാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. 2024 നവംബറിൽ അതിയയും കെ എൽ രാഹുലും തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം പങ്കുവെച്ചു. ഈ കഴിഞ്ഞ മാർച്ച് 24 നായിരുന്നു കുട്ടി ജനിച്ചത്.

Content Highlights: KL Rahul and Athiya Shetty Name Baby Girl Evaarah on this special day

dot image
To advertise here,contact us
dot image