
Jun 1, 2025
09:48 AM
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ടീം. 84 റൺസിന്റെ തോൽവി നേരിട്ട പാകിസ്താൻ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 41.2 ഓവറിൽ 208 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ടോസ് നേടിയ പാകിസ്താൻ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയച്ചു. ഏഴാമനായി ക്രീസിലെത്തി 78 പന്തിൽ ഏഴ് ഫോറും ഏഴ് സിക്സറും സഹിതം പുറത്താകാതെ 99 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ മിച്ചൽ ഹെയാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. മുഹമ്മദ് അബാസ് 41 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ തകർന്നിരുന്നു. 73 റൺസെടുത്ത ഫഹീം അഷ്റഫിന്റെ ബാറ്റിങ്ങ് മികവിൽ പാകിസ്താൻ ഒമ്പതിന് 174 എന്ന സ്കോറിലേക്കെത്തി. ഒടുവിൽ 44 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം 51 റൺസെടുത്ത നസീം ഷായുടെ മികവിൽ പാകിസ്താൻ സ്കോർ 200 കടക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബെൻ സിയേഴ്സ് അഞ്ച് വിക്കറ്റും ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: NZ beat Pak by 84 runs and ODI series sealed