'സെലക്ടര്‍മാർ പോയിട്ട് ആരാധകരും മറന്നു, IPL അവന് നിർണായകമാകും'; ഇന്ത്യൻ യുവതാരത്തെ കുറിച്ച് ആകാശ് ചോപ്ര

ബിസിസിഐ യുടെ വാർഷിക കരാറിൽ നിന്ന് പുറത്തായതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ആരും അത് കണ്ട ഭാവം പോലും നടിച്ചില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി

'സെലക്ടര്‍മാർ പോയിട്ട് ആരാധകരും മറന്നു, IPL അവന് നിർണായകമാകും'; ഇന്ത്യൻ യുവതാരത്തെ കുറിച്ച് ആകാശ് ചോപ്ര
dot image

ഇന്ത്യയുടെ യുവ വിക്കറ്റ് ബാറ്ററായ ഇഷാന്‍ കിഷനെ കുറിച്ച് സെലക്ടര്‍മാർ പോയിട്ട് ആരും സംസാരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര. വരാനിരിക്കുന്ന ഐപിഎല്‍ ഇഷാന്‍ കിഷന് തന്‍റെ പ്രതിഭ തെളിയിക്കാനുള്ള നിർണായക അവസരമായിരിക്കുമെന്നും ചോപ്ര പറഞ്ഞു.

ഇഷാൻ കിഷൻ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പൂര്‍ണമായും അപ്രത്യക്ഷനായിരിക്കുന്നു. ആരാധകരും മറന്നുപോയി. ബിസിസിഐ യുടെ വാർഷിക കരാറിൽ നിന്ന് പുറത്തായതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ആരും അത് കണ്ട ഭാവം പോലും നടിച്ചില്ലെന്നും ചോപ്ര കുറ്റപ്പെടുത്തി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് താരമായിരുന്ന കിഷനെ ഇത്തവണ ടീം കൈവിട്ടിരുന്നു. ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമാണ് കിഷന്‍. 11.25 കോടി രൂപക്കാണ് കിഷനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി 27 ഏകദിനങ്ങളിൽ 933 റൺസും 32 ടി 20 യിൽ നിന്നും 792 റൺസും 105 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2644 റൺസും നേടിയിട്ടുണ്ട്.

Content Highlights: aakash chopra on ishan kishan absence in indian cricket

dot image
To advertise here,contact us
dot image